Thodupuzha

വിവിധ റോഡുകളുടെ നവീകരണത്തിനു  തുക അനുവദിക്കും: പി.ജെ ജോസഫ് എം.എല്‍.എ  

തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഉടന്‍ തുക ലഭ്യമാകുമെന്നു പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു. പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു എം.എല്‍.എ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിവിധ റോഡുകളുടെ എസ്റ്റിമേറ്റ് റോഡ്‌സ് വിഭാഗം തയാറാക്കിയിട്ടുണ്ട്. ഇതിന് ഉടന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാകും. കരിമണ്ണൂര്‍ – വണ്ടമറ്റം റോഡ് – 70 ലക്ഷം രൂപ, കമ്പിപ്പാലം – ചിലവ് റോഡ് – 60 ലക്ഷം രൂപ, ആര്‍പ്പാ മറ്റം – വെള്ളന്താനം റോഡ് – 1.15 കോടി രുപ, കലയന്താനി – ചിലവ് റോഡ് – 50 ലക്ഷം രൂപ, വാഴക്കുളം – കോടിക്കുളം റോഡ് – 60 ലക്ഷം, വടക്കുംമുറി – പുറപ്പുഴ – 50 ലക്ഷം, ചേരുങ്കല്‍പ്പാലം – വടക്കും മുറി – 60 ലക്ഷം രൂപ, കുമാരമംഗലം – കോടിക്കുളം – 40 ലക്ഷം രൂപ, കാഞ്ഞിരമറ്റം – തെക്കുംഭാഗം – 40 ലക്ഷം, വെങ്ങല്ലൂര്‍ – കലൂര്‍ ചര്‍ച്ച് റോഡ് – 60 ലക്ഷം, തൊടുപുഴ – അങ്കം വെട്ടി – 250 ലക്ഷം, വെങ്ങല്ലൂര്‍ – കലൂര്‍ – 240 ലക്ഷം, തൊടുപുഴ ടൗണ്‍ റോഡ് നവീകരണം – 550 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!