Thodupuzha

ജി.ഐ.എസ്. പരിശീലനം നല്‍കി

 

  • തൊടുപുഴ :  തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ കുമാരമംഗലം, ഇടവെട്ടി എന്നീ ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ അടുത്ത 5 വര്‍ഷത്തേക്കുള്ള സ്വകാര്യഭൂമി, പൊതുഭൂമി, പൊതു നീര്‍ച്ചാല്‍, പൊതുകുളം എന്നിവിടങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍വ്വേ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ GIS MGNREGS ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ശേഖരിക്കുവാന്‍ എനൂമെറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. ബ്ലോക്ക് പ്രോഗ്രാം ഓഫീസ് ജീവനക്കാരും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. സര്‍വ്വേ നടത്തുമ്പോള്‍ രണ്ടു പഞ്ചായത്തിലേയും സ്വകാര്യ ഭൂവുടമകള്‍ എനൂമെറേറ്റര്‍മാര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!