ChuttuvattomThodupuzha

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അനുകൂലമാണെന്ന പ്രചാരണം അസംബന്ധം: അഡ്വ എസ്.അശോകന്‍

തൊടുപുഴ: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് അനുകൂലമാണെന്ന ധ്വനി ഉണര്‍ത്തുന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍.
ഗാഡ്്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രകൃതി സംരക്ഷണം അനിവാര്യമാണെന്നും ജനങ്ങളുടെ സഹകരണത്തോടെ പ്രകൃതി സംരക്ഷിക്കണമെന്നുമുള്ള കണ്ടെത്തലും നിര്‍ദ്ദേശവും ആര്‍ക്കു അംഗീകരിക്കാതിരിക്കാനോ തള്ളികളയാനോ ആവില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ മറ്റു പല കണ്ടെത്തലുകളും അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലകളുടെ അടിസ്ഥാന യൂണിറ്റ് താലൂക്കുകളാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലകളുടെ അടിസ്ഥാന യൂണിറ്റ് വില്ലേജുകളാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കൊണ്ട് 10-03-2014-ല്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേന്ദ്രത്തിലെ മന്‍മോഹന്‍സിംഗ് സര്‍ക്കാരുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് അനുകൂലമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അഡ്വ.എസ്.അശോകന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!