Thodupuzha

കഞ്ചാവും മാരകായുധങ്ങളുമായി രണ്ടംഗ സംഘം എക്സൈസ് പിടിയില്‍

 

തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. കാരിക്കോട് ഉള്ളാടംപറമ്പില്‍ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പില്‍ അന്‍സല്‍ അഷ്റഫ് (27) എന്നിവരാണ് പിടിയിലായത്. തൊടുപുഴ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം മജീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവരില്‍ നിന്നും 3.200 കിലോഗ്രാം കഞ്ചാവും കഠാരയും വടി വാളും ഉള്‍പ്പെടെ മാരകായുധങ്ങളും മുളക് സ്പ്രേയും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാഫി അരവിന്ദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സാവിച്ചന്‍ മാത്യു, ദേവദാസ്, ജയരാജ് കെ.പി, ബിജു കെ.പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബൈര്‍, മുഹമ്മദ് റിയാസ്, അനൂപ് പി.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അപര്‍ണ ശശി, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!