ChuttuvattomThodupuzha

ഗാന്ധി ജയന്തി : ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ന്യൂമാന്‍ കോളേജ്

തൊടുപുഴ: മഹാത്മാഗാന്ധിയുടെ 154- മത് ജന്മദിനം വിവിധ പരിപാടികളോടെ ന്യൂമാന്‍ കോളേജില്‍ ആചരിച്ചു.കോളേജ് എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനചാരണത്തിന്റെ  ഭാഗമായി  പുഷ്പാര്‍ച്ചന,സ്വച്ച് ഭാരത് ബോധവത്കരണ റാലി, ക്ലീന്‍ കേരള പ്ലാകാര്‍ഡ് മത്സരം, സ്വച്ചതാ പ്രതിജ്ഞ, തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്  ക്ലീനിങ് എന്നീ കര്‍മ്മപരിപാടികളാണ് സംഘടിക്കപ്പെട്ടത്.തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലറും കോളേജിലെ മുന്‍ ഇക്കണോമിക്‌സ് വകുപ്പ് മേധാവിയുമായ പ്രൊഫ. ജെസി ആന്റണി     സ്വച്ച് ഭാരത് ബോധവത്കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ന്യൂമാന്‍ കോളേജ് ബര്‍സര്‍ ഫാ. എബ്രഹാം നിരവത്തിനാല്‍  പുഷ്പാര്‍ച്ചക്ക് നേതൃത്വം നല്‍കി. ശുചീകരണ യജ്ഞം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്   ഉദ്ഘാടനം ചെയ്തു.

ന്യൂമാന്‍ കോളേജ് എന്‍.സി.സി  ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  എം.എ കരീം, മുനിസിപ്പല്‍ സെക്രട്ടറി ബിജു മോന്‍ ജേക്കബ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.എം മീരാന്‍കുഞ്ഞ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി.ഡി, പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍സിപ്പല്‍ പാര്‍ക്ക് , ചേര്‍ന്നുള്ള പാതയോരം  എന്നിവ ശുചീകരിച്ചു.  കേഡറ്റുകളോടൊപ്പം നഗരസഭ ഉദ്യോഗസ്ഥര്‍, ഹരിത സേനാംഗങ്ങള്‍, മുതലക്കുടം ലയണ്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് മുതലക്കോടം സെക്രട്ടറി ബിനു മാത്യു, ട്രഷര്‍ ജോഷി മാണി, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അര്‍ജുന്‍ കെ.എസ്, അണ്ടര്‍ ഓഫീസര്‍ സ്റ്റെബിമോള്‍ സെബാസ്റ്റ്യന്‍, അണ്ടര്‍ ഓഫീസര്‍ രോഹിത് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!