CrimeThodupuzha

കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ

മൂലമറ്റം: കഞ്ചാവ് കൈവശം സൂക്ഷിച്ചതിൽ രണ്ടുപേർ പിടിയിൽ. കരിപ്പലങ്ങാട് പേരുശേരിയിൽ പി.അനന്ദുരാജ് (27) അയ്യകാട് നെല്ലിക്കപറമ്പിൽ അജിത് (27) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. ഇന്ന്കരിപ്പലങ്ങാടിനു സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. ഇവരിൽ നിന്നും 17 ഗ്രാമും 13 ഗ്രാമും വീതം കഞ്ചാവ് പിടികൂടി. റെയ്ഡിൽ സി.എം.ബിൻസാദ്, വി.എസ്.നാസർ, എൻ.രഞ്ജിത്ത്, ചാൾസ്, ടി.എ.സുമീന എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!