Thodupuzha

അതിര്‍ത്തി കടന്ന് കഞ്ചാവ് ഒഴുകുന്നു; നിയന്ത്രിക്കാനാകാതെ അധികൃതര്‍

തൊടുപുഴ: ഇടവേളക്ക് ശേഷം ജില്ല ആസ്ഥാനത്തും സമീപത്തെ ചെറുടൗണുകളിലും കഞ്ചാവ് വില്‍പന തകൃതി. 50 ഗ്രാമില്‍ താഴെ തൂക്കമുള്ള കഞ്ചാവ് പൊതികളാണ് വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.നിയമം കര്‍ശനമാക്കിയതോടെ രക്ഷപ്പെടാന്‍ കഞ്ചാവ് മാഫിയ പുതിയ തന്ത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഒരു കിലോയില്‍ താഴെ കഞ്ചാവുമായാണ് പിടിക്കപ്പെടുന്നതെങ്കില്‍ സ്വന്തം ജാമ്യത്തില്‍ പുറത്തിറങ്ങാം എന്ന പഴുതുപയോഗിച്ച്‌ ഓരോരുത്തരും ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെച്ചാണ് കടത്തുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍വരെ കഞ്ചാവുകടത്തിലെ കണ്ണികളാണ്.തമിഴ്നാട്ടിലെ കമ്ബം, തേനി എന്നിവിടങ്ങളില്‍നിന്നാണ് കുമളിവഴി ജില്ല ആസ്ഥാന മേഖലയില്‍ കഞ്ചാവ് എത്തുന്നത്.

ഒരു കിലോ വരെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് പതിവ്. ആന്ധ്രയില്‍ കൃഷി ചെയ്യുന്ന നിലവാരം കുറഞ്ഞ കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് ഇടുക്കി കഞ്ചാവായാണ് വിറ്റഴിക്കുന്നത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ഒരു നിയന്ത്രണവുമില്ലാതെ കഞ്ചാവ് പൊതികള്‍ വിറ്റഴിക്കുന്നുണ്ട്. സ്കൂളുകളും ബസ്സ്റ്റാന്‍ഡുമെല്ലാം വില്‍പനക്കാരുടെ താവളമാണ്.

 

Related Articles

Back to top button
error: Content is protected !!