Vannappuram

ലഹരി വിൽപ്പനക്കാർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

വണ്ണപ്പുറം: ലഹരി വില്‍പ്പന നടത്തുന്നതറിഞ്ഞ് പോലീസ് എത്തിയ കാറിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വണ്ണപ്പുറം ബൈപ്പാസ് റോഡില്‍ ലഹരി വില്‍ക്കുന്നു എന്നറിഞ്ഞാണ് പോലീസ് എത്തുന്നത്. എസ്.ഐ മാര്‍ട്ടിന്‍ ജോസഫും സിവില്‍ പോലീസ് ഓഫീസര്‍ ജോബിന്‍ ജോസഫും ആണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് ജീപ്പ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇവര്‍ കാറിലാണ് എത്തിയത്. ലഹരി വില്‍പ്പന നടത്തുന്നു എന്ന് കരുതുന്നവരുടെ വാഹനം പരിശോധിക്കുന്നതിനിടെ ഇവര്‍ തര്‍ക്കം ഉന്നയിക്കുകയും പോലീസിനെ തള്ളിമാറ്റി വീല്‍ സ്പാനര്‍ കൊണ്ട് പോലീസ് എത്തിയ കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കെതിരെ കേസെടുത്തതായും ഇവരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും കാളിയാര്‍ സി.ഐ എച്ച്. എല്‍ ഹണി പറഞ്ഞു

(ചിത്രം ഫയൽ)

Related Articles

Back to top button
error: Content is protected !!