ChuttuvattomThodupuzha

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ; നഗരപരിധിയിലുള്ള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി

തൊടുപുഴ: എൽഎസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടറുടെ പരിശോധന സംഘവും തൊടുപുഴ നഗരസഭ ഹെൽത്ത് സ്‌ക്വാഡും സംയുക്തമായി തൊടുപുഴ നഗരപരിധിയിലുള്ള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബുധനാഴ്ച്ച പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഹോട്ടലുകളിലെ ശുചിത്വം,മാലിന്യ സംസ്കരണം, അജൈവപാഴ് വസ്തുക്കൾ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഡിസ്പോസിബിൾ സാധനങ്ങൾ വിൽപ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.

കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് പരിശോധനകൾ കാര്യക്ഷമമാക്കുന്നത്.59 സ്ഥാപനങ്ങൾ പരിശോധന നടത്തിയതിൽ 13 സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിൽപ്പന നടത്തിയത് കണ്ടെത്തുകയും 4 സ്ഥാപനങ്ങളിൽ നിന്നും മാലിന ജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തുകയും.മാലിന ജലം പൊതു ഇടങ്ങലിലേക്ക് ഒഴുക്കി വിട്ടത് കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് ആകെ 1,85,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.15കിലോ ​ഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് പിടിച്ചെടുത്തത്.എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ സി, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രാജേഷ് വി ഡി, എൻ എച്ച് പ്രജീഷ് കുമാർ, ദീപ പി വി, സുനിൽകുമാർ എം ജി ജൂനിയർ സൂപ്രണ്ട്, മാനുവൽ ജോസ് സീനിയർ ക്ലാർക്ക്, വിനീത്കെ വിജയൻ ക്ലാർക്ക്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ എസ് മൊയ്തീൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

 

Related Articles

Back to top button
error: Content is protected !!