ChuttuvattomThodupuzha

പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവ്‌; പരാതി അറിയിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നു

തൊടുപുഴ: തൊടുപുഴ നഗരമധ്യത്തില്‍ പുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളുന്നു. ഗാന്ധി സ്‌ക്വയറും പഴയ ബസ് സ്റ്റാന്‍ഡ് തൊടുപുഴ മുനിസിപ്പാലിറ്റിയും എല്ലാം ഇരിക്കുന്ന പ്രദേശത്തിന് സമീപമാണ് പുഴയിലേക്ക് മാലിന്യം തള്ളുന്നത്. പഴയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ആറിന്റെ ഭാഗത്താണ് ശനിയാഴ്ച്ച രാവിലെ മുതല്‍ രാത്രി വൈകിയും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഹോട്ടലുകളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ഓടയിലൂടെ പുഴയിലേക്ക് ഒഴുക്കി വിട്ടത്. ഭരണസിരാകേന്ദ്രമായ തൊടുപുഴ മുനിസിപ്പാലിറ്റിയുടെ സമീപത്താണ് സംഭവമെങ്കിലും അധികൃതര്‍ ആരും വിവരമറിഞ്ഞ് ഇങ്ങോട്ടെത്തിയില്ലെന്ന് സമീപത്തെ തൊഴിലാളികളും പറയുന്നു.

ഇവിടെയുളള ഓടകള്‍ വഴി കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാണ്. വാര്‍ഡ് കൗണ്‍സിലറുടെ അടുത്തടക്കം നിരവധി തവണ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും കച്ചവടക്കാരും പരാതി അറിയിച്ചിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തിരുവോണ ആഘോഷവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നല്ല തിരക്കുള്ള ദിവസം നോക്കിയാണ് മാലിന്യം തള്ളിയത്. ഇതോടെ സമീപത്തെ തൊഴിലാളികളും പാലത്തിലൂടെ നടന്ന് പോകുന്ന യാത്രക്കാര്‍ക്കും മൂക്ക് പൊത്തിക്കൊണ്ട് നടക്കേണ്ട ഗതികേടാണ്. പുഴയിലേക്ക് വ്യാപകമായി മാലിന്യമൊഴിക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Back to top button
error: Content is protected !!