ChuttuvattomThodupuzha

മുതലക്കോടം മാവിന്‍ ചുവട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയില്‍

തൊടുപുഴ : തൊടുപുഴ-മുതലക്കോടം റൂട്ടില്‍ മാവിന്‍ ചുവട്ടില്‍ വഴിയോരക്കച്ചവടക്കാര്‍ സമീപത്തെ പുരയിടത്തിലേയ്ക്ക് നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. പ്ലാസ്റ്റിക്ക് കുപ്പികളും മത്സ്യ-മാംസ അവശിഷ്ടങ്ങളുമടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെ കെട്ടികിടക്കുന്ന നിലയിലാണ്. മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് സാംക്രമിക രോഗ ഭീഷണിയും ഉയര്‍ത്തുന്നു. ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!