ChuttuvattomThodupuzha

വജ്ര ജൂബിലി സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ കോടിക്കുളം പഞ്ചായത്തിലെ ചെറുതോട്ടിന്‍കരയില്‍ നിര്‍മിച്ച് നല്‍കുന്ന വജ്ര ജൂബിലി സ്‌നേഹഭവനത്തിന്റെ താക്കോല്‍  യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്‍ കൈമാറി. ഉദ്ഘാടന യോഗത്തില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് അധ്യക്ഷത വഹിച്ചു. പി.പി സുമേഷ്, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുരേഷ് ബാബു, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കോടിക്കുളം പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ  ഷേര്‍ലി ആന്റണി, നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ ജയിന്‍ താഴാനിയില്‍,   യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.എം ഹാജറ,സംസ്ഥാന കമ്മറ്റിയംഗം എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ് നന്ദിയും പറഞ്ഞു.   വിനോയ് കുരുവിള വട്ടക്കുന്നേല്‍ എന്നയാള്‍ക്കാണ് വീട് നല്‍കുന്നത്. പെയിന്റിങ് തൊഴിലാളിയായ വിനോയി ജോലിക്കിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സ്‌പെയിനല്‍കോഡ് തകര്‍ന്ന് അരക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട ആളാണ്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. യൂണിയന്‍ ഇടുക്കി ജില്ലാകമ്മിറ്റി ജില്ലയില്‍ രണ്ട് പേര്‍ക്കാണ്  സ്‌നേഹഭവനം ഒരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!