Thodupuzha

ഗ്ലോബല്‍ ബിസിനസ് ഇന്നവേഷന്‍ സെന്റര്‍ ഉദ്ഘാടനം

തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ ഗ്ലോബല്‍ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നടന്നു. വിദ്യാര്‍ഥികളെ സംരംഭകരാ ക്കി മാറ്റുകയും ജില്ലയില്‍ കൂടു തല്‍ തൊഴിലവസരങ്ങള്‍ സൃഷ് ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. യു.എ.ഇ സപ്പോര്‍ട്ട് ലി ഗ്രൂപ്പിന്റെയും പങ്കാളികളുടെയും കോളേജ് പൂര്‍വവിദ്യാര്‍ ഥി സംഘടനയായ ന്യുമനൈറ്റ് സിന്റെയും പിന്തുണയോടെയാ പദ്ധതി ആരംഭിക്കുന്നത്. ന്യൂമാന്‍ കോളേ
ജിനു പുറമെ ഡീപോള്‍ ഇന്റര്‍നാഷണല്‍ അക്കാഡമിയും പദ്ധതിയില്‍ പങ്കാളിയാണ്. പ്രാദേശിക ബിസിനസ് ക മ്മ്യൂണിറ്റിയുടെ സ്‌പോണ്‍സര്‍ ഷിപ്പിലൂടെയും വിവിധ കമ്പനി കളുടെ സി.എസ്.ആര്‍ ഫണ്ട് ല ഭ്യമാക്കിയുമാണ് ആദ്യഘട്ടത്തി ല്‍ ഇടുക്കി, കോട്ടയം, എറണാ കുളം ജില്ലകളിലുള്ള 75 ഉദ്യോ ഗാര്‍ഥികള്‍ക്ക് ആഗോള സംരംഭ കരാകാന്‍ പരിശീലനം നല്‍കുന്നത്.കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു ഇന്നവേഷന്‍ സെന്ററിന്റെ ഉദ് ഘാടനം നിര്‍വഹിചു.. മാനേജര്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ ആമുഖ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പലും ന്യൂമാന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയുമാ യ ഡോ.അജിമോന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സപ്പോര്‍ട്ട് ലിങ്ക്‌സ് സി.ഇ.ഒ സജി ഇട്ടൂപ്പ് തോമസ് പദ്ധതി വിശദീകരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്‍, ഡിപോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സിബി ജോണ്‍, കോളജ് പൂര്‍വ വിദ്യാര്‍ഥി സം ഘടനയായ ന്യുമനൈറ്റ്‌സ് പ്ര സിഡന്റ് അഡ്വ. ഇ.എ.റഹിം, കോളജ് ബര്‍സാര്‍ ഫാ. ബെന്‍ സണ്‍ ആന്റണി, കോളജ് പ്രിന്‍ സിപ്പല്‍ ഡോ.ബിജിമോള്‍ തോ മസ്, പ്രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!