ChuttuvattomThodupuzha

ഗ്ലോബൽ ഗ്രാന്റ് പ്രോജക്ട് പദ്ധതി ഉദ്ഘാടനം നാളെ

തൊടുപുഴ: റോട്ടറി ക്ലബിന്റെ ഗ്ലോബൽ ഗ്രാന്റ് പ്രോജക്ട് പദ്ധതി ഉദ്ഘാടനം ശനിയാഴ്ച.തൊടുപുഴ സിന്നമൺ കൗണ്ടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. ജോസ്‌ ജോർജ് അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഗ്രാന്റ് പ്രോജക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിന് സഞ്ചരിക്കുന്ന ബ്ലഡ് കളക്ഷൻ വാഹനം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.. പി.ജെ. ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ സനീഷ്‌ ജോർജ് എന്നിവർ പങ്കെടുക്കും. 36 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി റോട്ടറി ഇന്റർനാഷനലും റോട്ടറി ഡിസ്ട്രിക് 3201 ഉം സംയുക്തമായാണ് നടപ്പാക്കിയത്. ഒരേ സമയം മൂന്ന്‌ പേരുടെ രക്തം ശേഖരിക്കാൻ കഴിയും. വാഹനത്തിൽ എയർ കണ്ടീഷനർ, ജനറേറ്റർ, ബ്ലഡ് ബാങ്ക് റഫ്രിജറേറ്റർ, ബ്ലഡ് കളക്ഷൻ മോനിറ്റർ, ട്യൂബ് സീലർ തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ വാൻ ഉപയോഗിച്ച് ബ്ലഡ് ബാങ്കിന് പുറത്ത് നടക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ എല്ലാ സൗകര്യത്തോടെയും നടത്താൻ കഴിയും.

Related Articles

Back to top button
error: Content is protected !!