Thodupuzha

ഗ്ലോബല്‍ ലീഡര്‍ഷിപ് എക്‌സലന്‍സ് അവാര്‍ഡ് ബിജു പറയന്നിലത്തിന്

തൊടുപുഴ: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്ലോബല്‍ ലീഡര്‍ഷിപ് എക്‌സലന്‍സ് അവാര്‍ഡ് എ.കെ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എന്ന സംഘടനയെ 50 ല്‍ പരം രാജ്യങ്ങളില്‍ രൂപീകരിക്കുകയും ആഗോളതലത്തില്‍ നേതൃകൂട്ടായ്മ സൃഷ്ടിച്ചതിനുമാണ് ബിജു പറയന്നിലം അവാര്‍ഡിന് അര്‍ഹനായത്. സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞിക്കൃഷ്ണന്‍ കുഞ്ഞു, നിഷ ജോസ്, ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തി, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!