Thodupuzha

ആട് വളര്‍ത്തല്‍  പരിശീലനം

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ വാഗമണിലുള്ള ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി വ്യവസായിക ആട് വളര്‍ത്തലില്‍ രണ്ടാം ഘട്ട പരിശീലന പരിപാടി നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയ ചാണ്ടി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിയെ സംബന്ധിച്ചുള്ള വിശദീകരണം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബിനോയ്. പി. മാത്യു നിര്‍വഹിച്ചു. എല്‍.എം.ടി.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.കെ ഷാജി, വെറ്ററിനറി സര്‍ജന്‍ ഡോ. ശാലു എലിസബത്ത് സൈമണ്‍ എന്നിവര്‍ പങ്കെടുത്തു. 12 വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ മൃഗസംരക്ഷണ രംഗത്തെ വിദഗ്ധരായ ഡോ. വീണ മേരി എബ്രഹാം, ഡോ. ഗിഗിന്‍ ടി, ഡോ. ദാസന്‍ പി. കെ, ഡോ.ജി.എസ്. മധു, എം.എസ് സുരേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. പരിശീലന ക്ലാസുകളോടൊപ്പം കൂത്താട്ടു കുളത്തുള്ള ഫാം സന്ദര്‍ശനവും നടത്തും.

Related Articles

Back to top button
error: Content is protected !!