ChuttuvattomThodupuzha

ഗോഡ്സ് ഓണ്‍ വാലി ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനവും ടൂറിസം വികസന സെമിനാറും നടത്തി

കാഞ്ഞാര്‍: അറക്കുളം, കുടയത്തൂര്‍, മുട്ടം, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ടൂറിസം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗോഡ്സ് ഓണ്‍ വാലി ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനവും ടൂറിസം വികസന സെമിനാറും നടന്നു. കാഞ്ഞാര്‍ ഇന്ദിരാ റീജന്‍സിയില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ വിജയന്‍ (കുടയത്തൂര്‍) ഷേര്‍ലി അഗസ്റ്റ്യന്‍ (മുട്ടം) ജാന്‍സി മാത്യു (ആലക്കോട്) ഇന്ദു ബിജു (വെള്ളിയാമറ്റം) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് ശശി ബി.മറ്റം അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രൊഫ.എം.ജെ.ജേക്കബ് മുഖ്യ പ്രഭാഷണവും സി.വി.സുനിത ടൂറിസം വികസന രേഖ പ്രകാശനവും നിര്‍വ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ അഡ്വ.കെ.എന്‍.മുഹമ്മദ് ഷിയാസ്, എന്‍.ജെ.ജോസഫ്, ഷീബ ചന്ദ്രശേഖരപിള്ള, പുഷ്പ വിജയന്‍, ഇന്ദു സിബി, ശ്രീജിത്, കൗണ്‍സില്‍ കോ.ഓര്‍ഡിനേറ്റര്‍മാരായ സണ്ണി കൂട്ടുങ്കല്‍, തോമസ് മൈലാടൂര്‍, ജോസഫ് പഴയിടം, സണ്ണി വരകുകാല, ജോസ് ഇടക്കര, രാജു സി. ഗോപാല്‍, ബിജു രാഘവന്‍, സജീവന്‍ പടിക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!