Thodupuzha

ഗവ.വൃദ്ധ വികലാംഗ സദനത്തിന്റെ സോഷ്യല്‍ ഓഡിറ്റ്

തൊടുപുഴ: മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധ വികലാംഗ സദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സാമൂഹിക പങ്കാളിത്തത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് സോഷ്യല്‍ ഓഡിറ്റ് നടത്തി. സ്ഥാപനത്തില്‍ വച്ച് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടത്തി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അസോസിയേറ്റ് പ്രഫ.പി.ജി അനിലിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി നടത്തിയ യോഗത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബിനോയ് വി.ജെ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഷാഹുല്‍ ഹമീദ്, സി.എച്ച് സെന്റര്‍ ജില്ലാ ചെയര്‍മാന്‍ കെ.എം.എ ഷുക്കൂര്‍, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍ അജി, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ എ.എം സമദ്, സി.ഡി.പി.ഒ സുധര്‍മ്മണിയമ്മ, സ്ഥാപനസൂപ്രണ്ട്, താമസക്കാരുടേയും ജീവനക്കാരുടേയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!