Idukki

ജില്ലയുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജില്ലയുടെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസം (എം) ഇടുക്കി നിയോജക മണ്ഡലം
നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാവിലെ 10 ന് പാര്‍ട്ടി പതാക ഉയര്‍ത്തിയതിനുശേഷം കെ.എം മാണിയുടെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് ക്യാമ്പ് ആരംഭിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ സംഘടനാ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ 1964 ഭൂപതിവ് ചട്ടത്തിലും 1993 പ്രത്യേക ഭൂപതിവ് ചട്ടത്തിലും നിയമഭേദഗതി വേണമെന്നും ബഫര്‍സോണ്‍ നിര്‍ണയത്തില്‍ വനാതിര്‍ത്തിയില്‍ നിന്നും പൂജ്യം കിലോമീറ്റര്‍ ആയി നിശ്ചയിച്ച്‌ സുപ്രീംകോടതിയുടെ പുതുക്കിയ ഉത്തരവ് ഉണ്ടാകുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓരോ പഞ്ചായത്തിനും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയതും രൂപം നല്‍കിയിട്ടുള്ളതുമായ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ നടപടികള്‍ക്കായി കൂടുതല്‍ സര്‍വ്വേ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുള്ളതായും ജില്ലയുടെ ജൂബിലി വര്‍ഷമായ ഈ വര്‍ഷം അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി അടുത്ത മൂന്ന് മാസം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് തലത്തിലും മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുന്നതിന് തീരുമാനമെടുക്കുകയും ഇതിനായി ജില്ലാ-സംഘടനാ ഭാരവാഹികള്‍ക്ക് അധികം ചുമതല നല്‍കുകയും ചെയ്തു. യോഗത്തില്‍ സിബിച്ചന്‍ തോമസ്,ജോണി ചെമ്പുകട, സി.കെ രാജു, ജോയി കുഴിപ്പിള്ളി, ഫ്രാന്‍സിസ് കരിമ്പാനി, ജില്ലാ-സംസ്ഥാന ഭാരവാഹികളായ രാരിച്ചന്‍ നീറണാകുന്നേല്‍, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, ജോയി വള്ളിയാംതടം, ജോസ് കുഴികണ്ടം, ടി.പി മല്‍ക്ക, കെ. എന്‍ മുരളി, റെജി മുക്കാട്ട്, മനോജ് എം. തോമസ്, ജോര്‍ജ്ജ് അമ്പഴം, ബിജു ഐക്കര, മാത്യു വാലുമ്മേല്‍, ടോമി കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!