ChuttuvattomThodupuzha

അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: അഡ്വ. എസ്. അശോകന്‍

തൊടുപുഴ: ഭിന്നശേഷി വിഷയം പറഞ്ഞുകൊണ്ട് കേരളത്തിലെ അധ്യാപകരുടെ നിയമനാംഗീകാരം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്നുവരുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ അധ്യാപക നിയമങ്ങളും അംഗീകരിക്കുക , പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തുക, ഗവ. പ്രൈമറി ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക, ഒഴിഞ്ഞുകിടക്കുന്ന മുന്നൂറോളം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തസ്തികളില്‍ ഉടന്‍ നിയമനം നടത്തുക, ഡി.എ കുടിശിക ഉടന്‍ അനുവദിക്കുക, ഉച്ചഭക്ഷണത്തുക അടിയന്തിരമായി വര്‍ധിപ്പിക്കുക , പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക , മെഡിസെപ്പ് ആശങ്കകള്‍ പരിഹരിക്കുക , കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് ഡെയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു . അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി. എം ഫിലിപ്പച്ചന്‍ , സംസ്ഥാന സെക്രട്ടറി വി. ഡി എബ്രഹാം ,ജില്ല സെക്രട്ടറി പി. എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍ ,മുഹമ്മദ് ഫൈസല്‍ ,ബിജോയ് മാത്യു , എം. വി ജോര്‍ജുകുട്ടി ,സജി ടി. ജോസഫ് , ജോയ് ആന്‍ഡ്രൂസ് ,വി. കെ ആറ്റ്ലി , ഷിന്റോ ജോര്‍ജ് ,അജീഷ് കുമാര്‍ ടി. ബി ,സുനില്‍ ടി. തോമസ് ,സിബി കെ. ജോര്‍ജ് , ജോസ് കെ. സെബാസ്റ്റ്യന്‍ ,ദീപു ജോസ് രതീഷ് വി. ആര്‍ എന്നിവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!