IdukkiLocal Live

കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണന : യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം സംഘടിപ്പിക്കും

ഇടുക്കി : വരള്‍ച്ചയില്‍ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം ലഭ്യമാക്കുക, പുനര്‍കൃഷിക്ക് പലിശരഹിത വായ്പ ലഭ്യമാക്കുക, ജപ്തിനടപടികള്‍ നിര്‍ത്തിവെക്കുക, കൃഷിനാശം ഉണ്ടായവരുടെ വായ്പകള്‍ എഴുതി തള്ളുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മറ്റി 24ന് കട്ടപ്പനയില്‍ 24 മണിക്കൂര്‍ നിരാഹാരസമരം സംഘടിപ്പിക്കും.

വരള്‍ച്ചയില്‍ ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഏലം ഉള്‍പ്പടെയുള്ള കൃഷികള്‍ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇടുക്കി ഡിസിസി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജോമോണ്‍ പി.ജെ, സോയി മോണ്‍ സണ്ണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിബിന്‍ ഈട്ടിക്കന്‍ , അന്‍ഷല്‍ കുളമാവ്, ശാരി ബിനു ശങ്കര്‍ , ഭാരവാഹികളായ മനോജ് രാജന്‍, അഭിന്‍ ആല്‍ബര്‍ട്ട് , മഹേഷ് മോഹനന്‍ , ഫൈസല്‍ ടി.എസ്, ഷാനു ഷാഹുല്‍ ,മുനീര്‍ സി.എം, ബിബിന്‍ അഗസ്റ്റിന്‍, ആല്‍ബിന്‍ മണ്ണഞ്ചേരില്‍ ,മെര്‍ബിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!