ChuttuvattomThodupuzha

വന്യമൃഗ ആക്രമണം, സര്‍ക്കാര്‍ നിസ്സംഗത വെടിയണം : കേരള കോണ്‍ഗ്രസ്

തൊടുപുഴ : വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് ശക്തമായ നടപടികളുമായി മുന്നോട്ടു വരണമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അഞ്ചു പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന് കാട്ടാന നടത്തുന്ന കൊലപാതകത്തില്‍ യാതൊരു ആശങ്കയും ഇല്ലാത്തത് നിരുത്തരവാദപരമാണ്. വനം വിട്ട് പുറത്തിറങ്ങുന്ന ആനകള്‍ ജനങ്ങള്‍ ജീവിക്കുന്ന വീടുകളുടെ പരിസരത്ത് നിന്നാണ് ഇപ്പോള്‍ വിളയാട്ടം നടത്തുന്നത്. എന്നാല്‍ സര്‍ക്കാരിന് മാത്രം യാതൊരു ആകുലതയും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. കോതമംഗലത്ത് നടന്ന പോലീസ് നടപടി അത്യന്തം അപലനീയം ആണെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!