Thodupuzha

എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാനം ശനിയാഴ്ച

തൊടുപുഴ: അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിലെ മൂന്നാമത് എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 6 ന് കോളജ് ക്യാമ്പസില്‍ നടക്കും. 2014-ല്‍ തുടക്കം കുറിച്ച ആദ്യ ബാച്ച് ഉള്‍പ്പെടെ 450 വിദ്യാര്‍ത്ഥികളാണ് 6-ന് നടക്കുന്ന ചടങ്ങോടെ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ എല്‍.കെ.ജി മുതല്‍ എം.ബി.ബി.എസ് വരെ നിരവധി സ്ഥാപനങ്ങളിലായി 7000 കുട്ടികളാണ് നിലവില്‍ പഠനം നടത്തുന്നത്.
അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവും നല്‍കി  ഉന്നത വിദ്യാഭ്യാസ മേഖലയെ തികച്ചും ജനകീയമാക്കിയ ചാരിതാര്‍ഥ്യത്തിലാണ് അല്‍- അസ്ഹര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് അതിന്റെ പിന്നിട്ട 20 വര്‍ഷങ്ങള്‍ താണ്ടിയത്.
6 ന് രാവിലെ 10-ന് മെഡിക്കല്‍ കോളജ് ക്യാമ്പസസ്സില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എം. മൂസ അധ്യക്ഷത വഹിക്കും. ഗ്രാമ വികസന വകുപ്പ് കമ്മിഷണറും തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പോലീസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി, പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. പി.വി. ഗംഗാധരന്‍ എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!