Thodupuzha

യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഗ്രാജുവേഷൻ ഡേ സംഘടിപ്പിച്ചു

തൊടുപുഴ: യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2022 വർഷത്തെ ഗ്രാജുവേഷൻ ഡേ നടത്തി.പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഷയത്തിൽ ജില്ലയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് യുവശാസ്ത്ര പുരസ്കാരം നൽകി ആദരിച്ചു.യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ ഡോ: ഗീതമ്മ വി ജി അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പി എ എസ്) ഡയറക്ടർ ഹരികൃഷ്ണൻ പി ഉദ്ഘാടനം ചെയ്തു.സി പി എ എസ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഡോ: അബ്‌ദുൾ വഹാബ് മുഖ്യപ്രഭാഷണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് മുബാറക്ക് കുഞ്ഞ്,മനോജ്‌ എം ജെ, ഡോ: ജോസ് സെബാസ്റ്റ്യൻ എന്നിവർ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!