Idukki

എംഇറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്

കുളമാവ് : എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ മാനേജ്‌മെന്റായ മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളജ് മുരിക്കുംവയല്‍, ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നാടുകാണി എന്നിവിടങ്ങളില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശ്രീ ശബരീശ കോളേജില്‍ കൊമേഴ്‌സ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ് , സോഷ്യോളജി എന്നി വിഷയങ്ങളിലും ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് , കെമിസ്ട്രി, സുവോളജി, ഫുഡ് സയന്‍സ് എന്നി വിഷയങ്ങളിലും ഒഴിവുണ്ട് .

യുജിസി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താല്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഡിഡി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10/05/2024.

ശ്രീ ശബരീശ കോളേജിലേക്കുള്ള അപേക്ഷകള്‍ മാനേജര്‍, ശ്രീ ശബരീശ കോളേജ്, കരിനിലം പി.ഒ മുണ്ടക്കയം, കോട്ടയം – 686513 , ഫോണ്‍ : 9496180154, 04828278560 എന്ന വിലാസത്തിലും, ട്രൈബല്‍ ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജിലേക്കുള്ള അപേക്ഷകള്‍ മാനേജര്‍, ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കരിപ്പിലങ്ങാട് പി ഒ നാടുകാണി, ഇടുക്കി -685601
ഫോണ്‍ : 9846787149 എന്ന വിലാസത്തിലും അയക്കേണ്ടതാണ്.

 

 

Related Articles

Back to top button
error: Content is protected !!