Thodupuzha

കെ. ശശിധരന്‍ മെമ്മോറിയല്‍ മിനി ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 29 ന്

തൊടുപുഴ: കെ. ശശിധരന്‍ മെമ്മോറിയല്‍ ജില്ലാ മിനി ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 29 ന് രാവിലെ 9 ന് കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, ജോയിന്റ് സെക്രട്ടറി അശ്വിന്‍ സത്യന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍ എന്നിവര്‍ പങ്കെടുക്കും. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പകെടുക്കാം. വിജയികള്‍ക്ക് ഹാന്‍ഡ്‌ബോള്‍ വേള്‍ഡ് കപ്പില്‍ (മാസ്റ്റേഴ്‌സ്) പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ താരങ്ങളായ ബോബന്‍ ബാലകൃഷ്ണന്‍, അഖില്‍ വിനായക്, അനീഷ് വി എം , മുഹമ്മദ് സുഹൈല്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്യും

Related Articles

Back to top button
error: Content is protected !!