Thodupuzha

ഹാന്‍ഡ്‌ബോള്‍ ക്ലബ് ഇടുക്കി ജേതാക്കള്‍

തൊടുപുഴ: കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സബ് ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ എ.പി.ജെ അബ്ദുല്‍ കലാം സ്‌കൂളിനെ നാലു ഗോളുകള്‍ക്കെതിരെ 9 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹാന്‍ഡ് ബോള്‍ ക്ലബ് ഇടുക്കി ജേതാക്കളായി.ചാമ്പ്യന്‍ ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ആയി എ.പി.ജെ അബ്ദുല്‍ കലാം സ്‌കൂളിലെ അഷ്‌കറിനെയും, ടോപ് സ്‌കോററായി ഹാന്‍ഡ് ബോള്‍ ക്ലബ് ഇടുക്കിയിലെ അരവിന്ദും പ്രോമിസിംഗ് പ്ലെയര്‍ ആയി അബു അലിയും തെരഞ്ഞെടുത്തു. സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് ട്രോഫികള്‍ നല്‍കി. യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീഖ് പള്ളത്തുപറമ്പില്‍, മാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍, അഖില്‍ വിനായക് , സംസ്ഥാന താരങ്ങളായ ബോബന്‍ ബാലകൃഷ്ണന്‍, അനീഷ് വി.എം, ,മുഹമ്മദ് വി എച്ച്, ആനന്ദ് ടി.ഓ, ദിനൂപ്, അശ്വിന്‍ സത്യന്‍, മുഹമ്മദ് അജ്മല്‍ , അജിത്ത് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!