Thodupuzha
ഹാന്റ് ബോള്‍ ടൂര്‍ണമെന്റ്: ഹാന്റ്ബോള്‍ ക്ലബ് ഇടുക്കി ജേതാക്കള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/IMG-20220301-WA0045.jpg?resize=780%2C470&ssl=1?v=1646146139)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമാരമംഗലം: കെ.പുരുഷോത്തമന് മെമ്മോറിയല്‍ ട്രോഫി സീനീയര്‍ ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മസ്റ്റേഴ്സ് ക്ലബ്ബിനെ 10 ന് എതിരെ 14 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെന്റ് ജോസഫ് ഹാന്റ്ബോള്‍ അക്കാദമി താരങ്ങള്‍ അണിനിരന്ന ഹാന്റ്ബോള്‍ ക്ലബ് ഇടുക്കി ജേതാക്കളായി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി മസ്റ്റേഴ്സ് ക്ലബ്ബിലെ അനീഷ് വി.എം തെരഞ്ഞെടുക്കപെട്ടു കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി വെമ്പകശേരി ട്രോഫി വിതരണം ചെയ്തു. അസോസിയേഷന് ഭാരവാഹികളായ അന്‍വര്‍ ഹുസൈന്, ബോബന് ബാലകൃഷ്ണന്, മുഹമ്മദ് അജ്മല്‍, റഫീക്ക് പള്ളത്തു പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)