Thodupuzha

ന​ഗ​ര​സ​ഭ​യില്‍ ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ആരംഭിച്ചു

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ൽ​നി​ന്നു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​ന് ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​പ്പ് വ​ഴി ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും ക്യൂ ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ചാ​ണ് ഇ​തി​ന്‍റെ പ​വ​ർ​ത്ത​നം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നി​ധി മ​നോ​ജ് പ്ര​സം​ഗി​ച്ചു. ആ​പ്പ് മു​ഖേ​ന അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലെ പ​രാ​തി​ക​ളും ജ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ അ​റി​യി​ക്കാം.

Related Articles

Back to top button
error: Content is protected !!