ChuttuvattomThodupuzha

ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയം; വ്യക്തമായത് ജനകീയ പ്രതിഷേധമെന്ന്  സി.പി. മാത്യു

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രഖ്യാപിച്ച ഹര്‍ത്താലിനെ ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു പറഞ്ഞു. സാധാരണക്കാരും തോട്ടം – ടാക്സി മേഖലകളിലെ തൊഴിലാളികളും വ്യാപാരികളും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ആളുകളും ഭൂ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഹര്‍ത്താലിന് പിന്തുണ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹകരമായ നയങ്ങള്‍ക്കെതിരെ തുടര്‍ന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര രംഗത്തുണ്ടാകുമെന്നും സി.പി മാത്യു പറഞ്ഞു. തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, എ.പി ഉസ്മാന്‍, പി.ജെ. അവിര, എന്‍.ഐ. ബെന്നി, ചാര്‍ലി ആന്റണി, ജോസ് അഗസ്റ്റിന്‍, കുമളിയില്‍ സിറിയക് തോമസ്, റോബിന്‍ കുന്നുംപുറം, അടിമാലിയില്‍ ബാബു കുര്യാക്കോസ്, ഒ.ആര്‍ ശശി, കെ.ഐ. സിദ്ധിക്, ജോര്‍ജ് തോമസ്, കട്ടപ്പനയില്‍ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍, ജോണി ചീരാംകുന്നേല്‍, മൂന്നാറില്‍ എ.കെ. മണി, ജി. മുനിയാണ്ടി, ഡി. കുമാര്‍ എന്നിവരും മറ്റു വിവിധ പ്രദേശങ്ങളില്‍ ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!