ChuttuvattomThodupuzha

മുള്ളരിങ്ങാട് ഗവ.എച്ച്.എസ്.എസിൽ റാഗിയുടെ വിളവെടുപ്പ് നടത്തി

മുള്ളരിങ്ങാട്: ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കൃഷി ചെയ്ത ചെറുധാന്യങ്ങളിലൊന്നായ റാഗിയുടെ വിളവെടുപ്പ് നടത്തി. സ്‌കൂളിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് റാഗി കൃഷി നടത്തിയത്.വിദ്യാർത്ഥികളാണ് മണ്ണൊരുക്കി വളമിട്ട് തരിശ് ഭൂമി കൃഷിക്ക് പാകപ്പെടുത്തിയത്.ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജിയാണ് വിത്ത് വിതയ്ക്കലിന് നേതൃത്വം നൽകിയത്. മൂന്നുമാസമായി വിദ്യാർത്ഥികൾ ചെറുധാന്യകൃഷിയിൽ പഠനത്തോടൊപ്പം സജീവമായി പങ്കെടുത്തുവരികയായിരുന്നു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ബിജു കെ. വി, ഹെഡ്മിസ്ട്രസ് രേഖ, പി. ടി. എ പ്രസിഡന്റ് ജോമോൻ വി. ജെ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഷേർലി.ജി. എസ്, എൻ. എസ്. എസ് വോളന്റിയർമാരായ അനുലക്ഷ്മി, വിസ്മയ, പവിൻ, എബിൻ അധ്യാപകരായ ചന്ദ്രലാൽ സി. വി, നിഷ കുര്യൻ, സുനിത കെ. സ്, ആര്യ കെ. സ്, റീബ സ്‌കറിയ, അഭിലാഷ് എം. വി, ലിൻഡ ജോസ്, ഷെമി കെ. കെ, നമിത സുരേഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!