Thodupuzha
വണ്ണപ്പുറത്ത് കിണറ്റിൽ വീണ കാട്ടുപോത്തിനെ പുറത്തെത്തിച്ച് കാടുകയറ്റി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-15-2.jpeg?resize=623%2C350&ssl=1?v=1650453151)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വണ്ണപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ ഒടുവിൽ പുറത്തെത്തിച്ച് കാടുകയറ്റി. ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബർ തോട്ടത്തിലെ കിണറ്റിൽ കാട്ടുപോത്തിനെ വീണ നിലയിൽ കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെ അറിയിച്ചു.
കണിറിന്റെ ഒരു വശം ജെസിബി ഉപയോഗിച്ച് ഇടിച്ച് താഴ്ത്തിയ ശേഷമാണ് പോത്തിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞത്. ആദ്യ ജനവാസ മേഖലയിലേക്ക് ഓടിയ പോത്തിനെ പിന്നീട് തൊമ്മൻകുത്ത് വനപ്രദേശത്ത് കടത്താൻ കഴിഞ്ഞു. വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)