Thodupuzha

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി

 

മു​ട്ടം: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ നാ​ലു യു​വാ​ക്ക​ളി​ൽ​നി​ന്ന് 10,000 രൂ​പ വീ​ത​മാ​ണ് അ​ജ്ഞാ​ത​ൻ ത​ട്ടി​യെ​ടു​ത്ത​ത്.

 

കി​ഷോ​ർ എ​ന്ന് പേ​രു​പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. ഒ​രു​വ​ർ​ഷം മു​ന്പ് തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ന​ട​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ൾ അ​ജ്ഞാ​ത​നെ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​യാ​ൾ പ്രൊ​ഡ​ക്‌ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​നി​മ​യി​ൽ നാ​യ​ക​നോ​ടൊ​പ്പം എ​പ്പോ​ഴു​മു​ള്ള വേ​ഷം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​ക്ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22ന് ​തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള ബേ​ക്ക​റി​യി​ൽ​വ​ച്ചാ​ണ് യു​വാ​ക്ക​ൾ ഇ​യാ​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത്. അ​തി​നു​ശേ​ഷം ഒ​രാ​ഴ്ച​യോ​ളം ഇ​യാ​ൾ യു​വാ​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​യാ​ളു​ടെ ഫോ​ണ്‍ ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!