Idukki

മഴയും കാറ്റും ശക്തം: രാജാക്കാട് വീടിന് മുകളിലേക്ക് മരം വീണു

രാജാക്കാട്: തോട്ടംതൊഴിലാളിയുടെ വീടിന് മുകളിലേക്ക് മരം വീണ് കേടുപാടുകള്‍ പറ്റി. ശാന്തന്‍പാറ പേത്തൊട്ടിയിലെ തോട്ടംതൊഴിലാളിയായ സുന്ദരി ചാമക്കാളയുടെ വീടാണ് മരംവീണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശക്തമായ കാറ്റിലും മഴയിലും ഏലത്തോട്ടത്തില്‍ നിന്നിരുന്ന ചീമ മുരിക്ക് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് മേഞ്ഞ മേല്‍ക്കുര പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു മുറികളും,ശുചിമുറിയും തകര്‍ന്നിട്ടുണ്ട്. സംഭവം നടന്നപ്പോള്‍ വീടിനകത്ത് ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

Related Articles

Back to top button
error: Content is protected !!