ChuttuvattomThodupuzha

കനത്ത മഴ; മലയിഞ്ചിയിൽ ഉരുൾപൊട്ടി

തൊ​മ്മ​ൻ​കു​ത്ത്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​യി​ഞ്ചി കീ​ഴാ​ർ​കു​ത്തി​ന് സ​മീ​പം ഉ​രു​ൾ​പൊ​ട്ടി. തേ​ൻ​മാ​രി കു​ത്തി​ന് അ​ടി​ഭാ​ഗ​ത്തു നി​ന്നാ​ണ് ഉ​രു​ൾ പൊ​ട്ടി​യൊ​ഴു​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. വേ​ളൂ​ർ, തൊ​മ്മ​ൻ​കു​ത്ത് ച​പ്പാ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ച​പ്പാ​ത്തി​ൽ ത​ടി​യും ച​പ്പു​ച​വ​റു​ക​ളും വ​ന്ന​ടി​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. മ​ല​യി​ഞ്ചി​യി​ൽ ഒ​രു വീ​ടി​ൻറെ മു​റ്റം​വ​രെ വെ​ള്ളം ഉ​യ​ർ​ന്നു. വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി​നാശവുമുണ്ടായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!