Thodupuzha
കനത്ത മഴ : ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-8-1.jpeg?resize=651%2C366&ssl=1?v=1649599639)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പതു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)