ChuttuvattomThodupuzha

കനത്ത മഴ: തൊടുപുഴ ന​ഗരം വെളളത്തിൽ

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് തൊടുപുഴ നഗരത്തില്‍ പല മേഖലകളിലും വെള്ളക്കെട്ട്. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ നഗരം ദുരിതത്തിലായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് ശക്തമായ മഴ ആരംഭിച്ചത്. മഴയോടൊപ്പം വലിയ തോതില്‍ ഇടിമിന്നലുമുണ്ടായി. രണ്ടു മണിക്കൂറോളം മഴ നീണ്ടുനിന്നതോടെയാണ് നഗരം വെള്ളക്കെട്ടിലായത്. തൊടുപുഴ-പാലാ റോഡ്, മണക്കാട് ജംഗ്ഷന്‍, റോട്ടറി ക്ലബ് ജംഗ്ഷന്‍ , ന്യൂമാന്‍ കോളേജിനു സമീപം, മങ്ങാട്ടുകവല -കാരിക്കോട് റോഡ് എന്നിവിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് പ്രദേശത്തൂടെയുള്ള വാഹന ഗതാഗതം ഏറെ സമയം ദുഷ്‌കരമായി. മണക്കാട് ജംഗ്ഷനില്‍ പഴയ റോഡിലാണ് വെള്ളക്കെട്ടുണ്ടായത്. ഇതിനു സമീപം പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത വിധമാണ് വെള്ളക്കെട്ടുയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഏറെ സമയം കഴിഞ്ഞാണ് ഇവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ സാധിച്ചത്. നഗരത്തിലെ പല മേഖലകളിലെയും വ്യാപാരസ്ഥാപന നടത്തിപ്പുകാരും വെള്ളക്കെട്ടിനെത്തുടര്‍ന്ന് ദുരിതത്തിലായി. മഴ പെയ്താല്‍ ചില സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Related Articles

Back to top button
error: Content is protected !!