Thodupuzha

കനത്തമഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി; ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്.തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുൻദിവസങ്ങളേക്കാൾ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളിൽ ചിലത് അപകടത്തിൽപ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജില്ലയിൽ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റൽമഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.135.20 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും മഴ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചേക്കും. പെരിയാർ കടുവാ സങ്കേതത്തിൽ പെയ്യുന്ന മഴ ഏകദേശം ഒരുദിവസത്തിനു ശേഷമാണ് മുല്ലപ്പെരിയാറിലക്ക് ഒഴുകിയെത്തുക. അങ്ങനെയെങ്കിൽ വരും മണിക്കൂറിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നേക്കും. ഇടുക്കി അണക്കെട്ടിൽ നിലവിൽ ബ്ലൂ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2376.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!