ChuttuvattomThodupuzha

ഹിന്ദു ഐക്യവേദി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തൊടുപുഴയില്‍

തൊടുപുഴ : ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വനം, റവന്യു, ഭൂമികള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ , ഭൂമാഫിയ സംഘങ്ങള്‍ വ്യാപകമായ കയ്യേറ്റങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പ്രക്ഷോഭ സമരത്തിന് നേതൃത്വം നല്‍കുവാനൊരുങ്ങി ഹിന്ദു ഐക്യവേദി ജില്ലാ സമതി യോഗം. 1977ന് ശേഷം ഇടുക്കി ജില്ലയില്‍ നടന്നിട്ടുള്ള കയ്യേറ്റങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളെ കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളഹൈക്കോടതിയുടെ ഉത്തരവുകള്‍ക്ക് പോലും വില കല്‍പ്പിക്കാതെ , നിയമ വ്യവസ്ഥകളെ നോക്കുകുത്തികളാക്കി മൂന്നാര്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ നടപടി സ്വീകരിക്കാത്തത് ഭരണകക്ഷിയുടെ ഇടപെടല്‍ മൂലമാണെന്നും യോഗം കുറ്റപ്പെടുത്തി.

ഇതിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ പ്രതിനിധി സംഘം കയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിക്കുകയം, തുടര്‍ന്ന് ജൂലൈ 7ന് തൊടുപുഴയില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്യുകയും കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കളെയും വിവിധ സംഘടന നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥന സഹസംഘടനാ സെകട്ടറി വി.ശുശികുമാര്‍, സംസ്ഥാന സെകട്ടറി പി.വി. മുരളീധരന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ. രാജു ജനറല്‍ സെകട്ടറി പി.കെ. സോമന്‍ സംഘടനാ സെകട്ടറി പി.ആര്‍ കണ്ണന്‍, നാരായണ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!