Thodupuzha

കര്‍ഷക സമരത്തിന് ചരിത്രപരമായ വിജയം: സംയുക്ത കര്‍ഷക സമിതി

തൊടുപുഴ: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചരിത്രപരമായ വിജയം നേടിയ സമരമായിരുന്നു കര്‍ഷക സമരമെന്നും കൃഷിക്കാരുടെ ഒറ്റക്കെട്ടായ ഐക്യവും ബി.ജെ.പി ഒഴിച്ചുള്ള കര്‍ഷക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിപ്പുമാണ് സമരത്തിന്റെ വിജയത്തിനുകാരണമായതെന്ന് സംയുക്ത കര്‍ഷക സമിതി അറിയിച്ചു. കൃഷിക്കാരുടെ സമരത്തിനു തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും വലിയ പിന്തുണയാണ് നല്‍കിയത്. സമരത്തെ അടിച്ചമര്‍ത്താന്‍ കിരാത നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ വിധ കരിനിയമങ്ങളും ഭീകര വിരുദ്ധ നിയമങ്ങളും കര്‍ഷക സമരത്തിനെതിരെ പ്രയോഗിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കരിനിയമാണ് മോഡി സര്‍ക്കാര്‍ ഉപയോഗിച്ചത്. ഇത് സുപ്രിംകോടതി പോലും ചോദ്യം ചെയ്തു. പല സമര വേദികളിലായി ആയിരത്തോളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളുടെ മുന്നില്‍ ജനകീയസമരങ്ങളുടെ മുന്നില്‍ ഏത് വമ്പന്‍ ഭരണാധികാരിയും സ്വേഛാദിപതിയും മുട്ടുകുത്തുമെന്ന ലോക ചരിത്രം ഇന്ത്യയില്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണെന്ന് സംയുക്ത കര്‍ഷക സമിതി ജില്ലാ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കണ്‍വീനര്‍ എന്‍.വി ബേബി എന്നിവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!