Thodupuzha

ഹോളി ഫാമിലി നഴ്‌സിങ് കോളജിന് വിദ്യാഭ്യാസ മേളയില്‍ ചാമ്പ്യന്‍ഷിപ്പ് 

 

തൊടുപുഴ: എരുമേലി അസീസി നഴ്‌സിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്റ്റ്യുഡന്റ് നഴ്‌സസ് ഈസ്റ്റ് സോണ്‍ എഡ്യൂക്കേഷണല്‍ കോംപറ്റീഷനില്‍ 85 പോയിന്റുകളോടെ മുതലക്കോടം ഹോളി ഫാമിലി നഴ്‌സിങ് കോളജ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 36 പോയിന്റുകളുമായി കോട്ടയം കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങും മുതലക്കോടം ഹോളി ഫാമിലി നഴ്‌സിംഗ് സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 500 ല്‍ പരം മല്‍സരാര്‍ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഈസ്റ്റ് സോണ്‍ അഡൈ്വസര്‍ ദീപ എം.എസ് സമ്മാനദാനം നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!