ChuttuvattomMoolammattam

മൂലമറ്റത്ത് ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ

മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റേയും ഗവ.ഹോമിയോ ഡിസ്പൻസറിയുടേയും, കുടുബശ്രീ സി.ഡിഎസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ(ശനിയാഴ്ച) നടക്കും.അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് സുബി ജോമോൻ അധ്യക്ഷത വഹിക്കും.ഡോ. ആഷമോൾ കെ.എൻ,രഞ്ജിൻ രാജ്, ജെറോം പി, ഐശ്യര്യ ദേവി ചന്ദ്രൻ , തുടങ്ങിയവർ ക്യാമ്പ് നയിക്കും.രാവിലെ 10 മുതൽ 1വരെയുളള ക്യാമ്പിൽ മിതമായ നിരക്കിൽ ലാബ് പരിശോധനയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!