KaloorkadLocal Live

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനവും നടത്തി

തൊടുപുഴ : കല്ലൂര്‍ക്കാട് പഞ്ചായത്തും ഹൊറൈസണ്‍ ഗ്രൂപ്പും സംയുക്തമായി പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഇതോടൊപ്പം പഞ്ചായത്തിലെ സ്‌കൂള്‍, അംഗന്‍വാടികളുടെ നവീകരണ ഉദ്ഘാടനം നടത്തുകയും സ്‌കൂളുകള്‍ക്കായി പതിനാല് ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കല്ലൂര്‍കാട് കാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ലാപ്ടോപ്പുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.

ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ എസ് കണ്ണിക്കാട്ട്, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഡെല്‍സി ലൂക്കാച്ചന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിബി എ.കെ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ജോസ് അഗസ്റ്റിന്‍, ഷിവാഗോ തോമസ്, വാര്‍ഡ് മെമ്പര്‍മാരായ സുമിത സാബു, ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര, ലാലി സ്റ്റൈബി, അനില്‍ കെ മോഹനന്‍, സീമോള്‍, ഷൈനി ജെയിംസ്, ബാബു മനയ്ക്കപറമ്പില്‍, പ്രേമലത, കല്ലൂര്‍ക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിബി കൊന്താലം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!