Thodupuzha

നെടിയശാല ലൈബ്രറിയിലെ ലൈബ്രേറിയനെ ആദരിച്ചു

തൊടുപുഴ: ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന നെടിയശാല ലൈബ്രറിയിലെ ലൈബ്രേറിയന്‍ എം. കെ. പ്രഭാകരനെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. ഡോ.ജോസഫ് അഗസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മുന്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മത്തച്ചന്‍ പുരയ്ക്കല്‍ എം.കെ പ്രഭാകരനെ ആദരിച്ചു. എസ്.എസ്.എല്‍.സി ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.എ. സോമനാഥപിള്ള അനുമോദിച്ചു. പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസ് ജോസഫ് , എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി.കെ., ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജോസഫ് മൂലശേരി, മാത്യൂസ് മംഗലത്ത്, ജയിസണ്‍ ചിറയ്ക്കല്‍, ബേബി മേച്ചേരില്‍, പ്രിന്‍സ് ചിറയ്ക്കല്‍, പ്രിന്‍സ് തൈക്കുന്നേല്‍, ജോമോന്‍ കുന്നപ്പിളളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!