ChuttuvattomThodupuzha

കൈക്കൂലി പരാതിയില്‍ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ : ഭൂമി അളന്ന് തിരിക്കാന്‍ സര്‍വേയര്‍ കൈക്കൂലി ചോദിച്ചുവെന്ന പരാതിയില്‍ സര്‍വേയര്‍ക്കെതിരെ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സര്‍വേയറെ നേരിട്ട് കേട്ട് വിശദീകരണം രേഖാമൂലം എഴുതി വാങ്ങിയാണ് നടപടി ആവശ്യമില്ലെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി തീരുമാനിച്ചത്. കരിമണ്ണൂര്‍ ഭൂമി പതിവ് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസറിലെ സര്‍വേയര്‍ ടി. എസ്. സജിക്കെതിരായ ആരോപണമാണ് കമ്മിഷന്‍ തള്ളിയത്. തൊടുപുഴ തഹസില്‍ദാറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി.

പരാതിക്കാരനായ ഉടുമ്പന്നൂര്‍ ഉപ്പുകുന്ന് പുത്തന്‍പുരയ്ക്കല്‍ വിജയന്റെ മകളുടെ പേരിലുള്ള സ്ഥലം അളക്കുന്ന സമയത്ത് പരാതിക്കാരനോ മകളോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം പരാതിക്കാരന്റെ മകളുടെ പേരിലാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പരാതിക്കാരന് ഒരു കുടുംബത്തിന് പരമാവധി അനുവദിക്കാവുന്ന 4 ഏക്കര്‍ വസ്തുവിന് പട്ടയം ഇതിനകം നല്‍കിയതാണ്. എന്നാല്‍ വിവാഹിതയായ മകളുടെ പേരില്‍ 4 സെന്റ് അളന്നുതിരിക്കണമെന്ന കാര്യം അറിയില്ലായിരുന്നു. മുമ്പ് പരാതിക്കാരന് പട്ടയം അനുവദിക്കുന്ന സമയത്തും സമാനമായ പരാതി അധികാര സ്ഥാനങ്ങളില്‍ നല്‍കിയിരുന്നു. കമ്മീഷനില്‍ പരാതി നല്‍കിയ ശേഷം മകള്‍ നീതു സനലിന്റെ പേരില്‍ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!