Thodupuzha

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു: കുടിവെള്ള ക്ഷാമം പരിഹരിച്ചു

 

 

 

തൊടുപുഴ: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതോടെ മണക്കാട് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചു. മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ

ഡിന്റാ ബേബി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി പരിഹരിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മണക്കാട് ഭാഗത്ത് കുടിവെള്ള വിതരണത്തിലുണ്ടായിരുന്ന തടസം പരിഹരിച്ചതായി തൊടുപുഴ ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പ്രദേശത്ത് പൈപ്പ് ലൈനിലും സര്‍വീസ് ലൈനിലും ചോര്‍ച്ചയുള്ളതുകൊണ്ടാണ് വെള്ളം കിട്ടാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോര്‍ച്ച പരിഹരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.

Related Articles

Back to top button
error: Content is protected !!