Thodupuzha

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ 35 ലക്ഷം

തൊടുപുഴ :ജില്ലയില്‍ 2018 ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്.

 

ഇതില്‍ 10 ലക്ഷം രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നുള്ളതാണ്. 25 ലക്ഷം രൂപ ഇടുക്കി എം എല്‍ എ യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവൃത്തി നടപ്പിലാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. മഴയ്ക്ക് ശേഷം റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

 

പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 25 മീറ്റര്‍ ആഴത്തിലും 20 മീറ്റര്‍ നീളത്തിലുമാണ് റോഡ് ഒലിച്ചു പോയത്. ഗര്‍ത്തത്തിന് മുകളില്‍ തടികൊണ്ടുണ്ടാക്കിയ പാലത്തിലൂടെയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്നത്. കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം കൊന്നത്തടി പഞ്ചായത്ത് 41 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തനതു ഫണ്ടില്‍ അപര്യാപ്തത ഉള്ളതിനാല്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊടുപുഴയില്‍ നടത്തിയ സിറ്റിംഗില്‍ 40 കേസുകള്‍ പരിഹരിച്ചു

 

ചിത്രം

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങ്

Related Articles

Back to top button
error: Content is protected !!