ChuttuvattomThodupuzha

ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം: മനുഷ്യാവകാശ ദിനാഘോഷങ്ങള്‍ ഡിസംബര്‍ 8ന്

തൊടുപുഴ: ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനാഘോഷങ്ങള്‍ ഡിസംബര്‍ 8 വെള്ളിയാഴ്ച രാവിലെ 10.30ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കും. ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ സോമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ എം ആര്‍ മധു ബാബു (ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച്) ക്ലാസ് നയിക്കും. ഇമ്മാനുവല്‍ പോള്‍ (ഡിവൈഎസ്പി തൊടുപുഴ) മനുഷ്യാവകാശ ദിന സന്ദേശം നല്‍കും. കലാലയ ലഹരിക്കെതിരെയുള്ള ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയാദ് എസ് നിര്‍വഹിക്കും. ന്യൂമാന്‍ കോളേജ് മാനേജര്‍ ഡോക്ടര്‍ പയസ് മലേ കണ്ടത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ഇടുക്കി ജില്ലാ രക്ഷാധികാരി അഡ്വ കെ.ടി മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.ബിജിമോന്‍ തോമസ്, ഫാ.ബെന്‍സണ്‍ നിരവതിനാല്‍ ലാലു ചകനാല്‍ ജോസ് വഴുതനപ്പള്ളി ബിജു വര്‍ഗീസ് മാത്യു ജോസഫ് ജയ്‌സണ്‍ തേവലത്തില്‍ വിജയന്‍ വലിയ പാറ ടെന്നി ജോസ് നൈസി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!