Thodupuzha

കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച്‌ ഐഎസ്‌എല്‍ 2022 കപ്പ് നേടി ഹൈദരാബാദ്

ഫറ്റോര്‍ദ: ഗോവയില്‍ ചരിത്രം കുറിച്ച്‌ ഹൈദരാബാദ് എഫ്‌സി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച്‌ ഐഎസ്‌എല്‍ 2022 കപ്പ് നേടി ഹൈദരാബാദ.പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഹൈദരാബാദ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഗോള്‍ രഹിത സമനിലയിലാണ് കളി നിന്നത്. എന്നാല്‍ രണ്ടാപകുതിയുടെ 68-ാം മിനിട്ടില്‍ മലയാളി താരം കെപി രാഹുല്‍ ഹൈദരാബാദിനെതിരെ ആദ്യഗോള്‍ നേടി. തുടര്‍ന്ന് 88-ാം മിനിട്ടില്‍ സഹില്‍ തവോറ ഹൈദരാബാദിനായി ഗോള്‍ നേടി കളിയെ വീണ്ടും സമനിലയിലേക്ക് എത്തിച്ചു.

 

ആധിക സമയത്തിലും മികച്ച്‌ അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കിയെങ്ങിലും 1-1 കളി അവസാനിച്ചു.

ഫറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ ആരാദകരുടെ മഞ്ഞക്കടലിരിമ്ബി. പതിനായിരക്കണക്കിന് മലയാളി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് ഇന്ന് ഗോവയിലെത്തിയത്. ഐഎസ്‌എല്ലില്‍ മൂന്നാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്. അതേസമയം ഹൈദരാബാദിന്റേത് കന്നി ഫൈനലായിരുന്നു. മഞ്ഞജഴ്‌സിയില്‍ ഹൈദരാബാദും കറുത്ത ജഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സും കിരീട പോരില്‍ പന്ത് തട്ടി

Related Articles

Back to top button
error: Content is protected !!