Thodupuzha

ഇടവെട്ടി പഞ്ചായത്തിന് സി.എസ്.ആര്‍ ഫണ്ട് നല്‍കി

ഇടവെട്ടി: പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് മങ്ങാട്ടുകവല ശാഖ സി.എസ്.ആര്‍ ഫണ്ട് നല്‍കി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ശാഖാ മാനേജര്‍ രശ്മി 75000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയതിന്റെ രേഖകള്‍ പ്രസിഡന്റിനു കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്‍സി മാര്‍ട്ടിന്‍ , മോളി ബിജു, മെമ്ബര്‍മാരായ അസീസ് ഇല്ലിക്കല്‍ ,എ.കെ. സുഭാഷ് കുമാര്‍ , സുജാത ശിവന്‍, സുബൈദ അനസ്, താഹിറ അമീര്‍ ,സൂസി റോയ്, പഞ്ചായത്ത് സെക്രട്ടറി സറീന പി.എ , ഉദ്യോഗസ്ഥരായ ഷാഹിന, സബിത , മുഹമ്മദ് ഷിബിലി , രൂപേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!